പൊലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ ഹൈക്കോടതിയിൽ

പൊലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചു. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ട്. പ്രതിപക്ഷ അംഗങ്ങൾ കയ്യേറ്റം ചെയ്യുകയും ചേംബറിൽ തടഞ്ഞു വയ്ക്കുകയും ചെയ്തു. തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്നും നഗരസഭാധ്യക്ഷ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.
തൃക്കാക്കര നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു . സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Read Also : തൃക്കാക്കര നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി
നഗരസഭയുടെ സുഗമമായ നടത്തിപ്പിന് പൊലീസ് സംരക്ഷണമുറപ്പാക്കണമെന്ന മുന്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിന്നു. നേരത്തെ നഗരസഭാ അധ്യക്ഷക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെടുകയും കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read Also : തൃക്കാക്കര ഓണസമ്മാന വിവാദം; നാളെയും നഗരസഭയിൽ പോകും, നിയമ നടപടികൾ സ്വീകരിക്കും: അജിത തങ്കപ്പൻ
Story Highlight: Thrikkakara Chairperson in high court seeking police protection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here