Advertisement

കെ ടി ജലീലിന് സിപിഐഎമ്മിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നത് മാധ്യമപ്രചരണം; എ വിജയരാഘവൻ

September 9, 2021
Google News 2 minutes Read
a vijayaraghavan

കെ ടി ജലീലിന് സി പി ഐ എമ്മിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നത് മാധ്യമ പ്രചരണം മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ എന്നും എതിർക്കുന്ന പാർട്ടിയാണ് സി പി ഐ എം. സ്ത്രീ വിരുദ്ധതയാണ് മുസ്ലിം ലീഗിന്റെ മുഖമുദ്ര. ആലങ്കാരികമായി സ്ത്രീകൾക്ക് പദവി നൽകുകയെന്നതാണ് ലീഗിന്റെ സമീപനമെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

ഇതിനിടെ എ ആർ നഗർ ബാങ്ക് ക്രമക്കേടിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോൾ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു.

Read Also : മുഖ്യമന്ത്രി തനിക്ക് പിതൃതുല്യന്‍; പ്രതികരണത്തില്‍ വിശദീകരണവുമായി കെ ടി ജലീല്‍

അതേസമയം ജലീലിന്റെ ഇ ഡി അനുകൂല നിലപാടിൽ സി പി ഐ എമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്. ജലീൽ ഏറ്റെടുത്ത് ഉന്നയിച്ചത് എ ആർ നഗർ ബാങ്കിലെ സഹകരണ വകുപ്പിന്റെ ആഭ്യന്തര പരിശോധന റിപ്പോർട്ട് ആണ്. പക്ഷെ എല്ലാം കുഞ്ഞാലിക്കുട്ടിയുമായുള്ള പോരെന്ന നിലയ്ക്ക് കണ്ട് അവഗണിക്കുകയാണ് സി പി ഐ എം. കേന്ദ്ര ഏജൻസികൾക്കെതിരെ പാർട്ടി സമരമുഖം തുറക്കുമ്പോഴുള്ള ജലീലിന്റെ നീക്കങ്ങൾ ശരിയായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Read Also : കെ.ടി ജലീലിന്റെ മൊഴി നിര്‍ണായകം; ചന്ദ്രികയുടെ അക്കൗണ്ടില്‍ 10കോടി എത്തിയതില്‍ ദുരൂഹത

Story Highlight: A vijayaraghavan on K T Jaleel issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here