മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശത്തെ നിരോധിത മേഖലയില്‍ വാഹന അഭ്യാസം; വ്ളോഗര്‍ക്കെതിരെ നടപടി

പാലക്കാട് മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശത്തെ നിരോധിത മേഖലയില്‍ അമിത വേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ വ്ളോഗര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് കാരാപ്പറന്പ് സ്വദേശി മുര്‍ഷിദില്‍ ബഷീറില്‍ നിന്നും 10,500 രൂപയാണ് പിഴ ഈടാക്കിയത്.
മലമ്പുഴ കവയില്‍ വാഹന അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കോഴിക്കോട് ആർടിഒ ഓഫിസിലാണ് വാഹനം താത്കാലിക രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് അതിക്രമിച്ചു കയറിയതിന് പൊലീസില്‍ പരാതി നല്‍കുമെന്ന് ജലവിഭവ വകുപ്പും അറിയിച്ചിട്ടുണ്ട്.
Read Also : സൈറൺ മുഴക്കി അമിത വേഗത്തിൽ നിരത്തിലൂടെ ഇ ബുൾ ജെറ്റ് വാഹനം; ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് കാരാപറമ്പ് സ്വദേശിയായ മുർഷിദ് താർ ജീപിലാണ് കവ എന്ന പ്രദേശത്ത് അപകടരമായ രീതിയിൽ വണ്ടിയോടിച്ചത്. നാല് ദിവസം മുൻപാണ് ഈ വിഡിയോ സ്വന്തം യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Story Highlight: case against murshid vlogger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here