‘മിഷൻ കൊങ്കൺ’; ഒടിയനു ശേഷം മോഹൻലാലും വിഎ ശ്രീകുമാറും ഒന്നിക്കുന്നു

ഒടിയനു ശേഷം മോഹൻലാൽ-വിഎ ശ്രീകുമാർ എന്നിവർ ഒന്നിക്കുന്ന അടുത്ത ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ‘മിഷൻ കൊങ്കൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രൺദീപ് ഹൂഡയും മോഹൻലാലിനൊപ്പം അഭിനയിക്കും. ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ ചിത്രം റിലീസാവും. മാപ്പിള ഖലാസികളുടെ ജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. (mohanlal shrikumar mission konkan)
മൾട്ടി സ്റ്റാർ ചിത്രമായ മിഷൻ കൊങ്കൺ ഉയർന്ന ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ‘ഫ്രാൻസിസ് ഇട്ടിക്കോര’,’സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയനായ ടിഡി രാമകൃഷ്ണനാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുക. ഷെയിൻ നിഗം നായകനായി 2019ൽ പുറത്തിറങ്ങിയ ‘ഓള്’ എന്ന ചിത്രത്തിനാണ് മുൻപ് ടിഡി രാമകൃഷ്ണൻ തിരക്കഥയൊരുക്കിയത്.
Story Highlight: mohanlal va shrikumar mission konkan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here