Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (13-09-2021)

September 13, 2021
Google News 1 minute Read
Todays headines

നർകോട്ടിക് ജിഹാദ് പരാമർശം: സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് പാലാ രൂപത

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയെ സംബന്ധിച്ച് സർക്കാർ ചർച്ചയ്ക്ക് വന്നാൽ സഹകരിക്കുമെന്ന് പാലാ രൂപത. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും, അതിന് മറ്റുള്ളവർ തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നു. ഒരു മതത്തെയും ദ്രോഹിക്കാൻ ആയിരുന്നില്ല ബിഷപ്പിന്റെ പരാമർശം. അതിനാൽ ഈ വിഷയത്തെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ട്വന്റിഫോറിനോട് പറഞ്ഞു.

പെഗസിസ് ഫോൺ ചോർത്തൽ: വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്ന് സുപ്രിംകോടതി

പെഗസിസ് ഫോൺ ചോർത്തൽ ഹർജികളിൽ നിലപാട് കടുപ്പിച്ച് സുപ്രിംകോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ അറിയാൻ താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വ്. രമണ.

നിയമവിരുദ്ധ ചോർത്തൽ ഉണ്ടായിട്ടില്ലെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത.

നർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി

ലൗ ജിഹാദ് – നർകോട്ടിക് ജിഹാദ് വിവാദ വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി. പ്രശ്നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. ബി.ജെ.പി.യുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സഭാ നേതാക്കളെ സന്ദർശിക്കും. ജിഹാദ് വിഷയത്തിൽ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചയ്ക്ക് നിർദേശം നൽകി.

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് ; നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. മുൻ പ്രസിഡന്റ് കെ കെ ദിവാകരൻ,ടി എസ് ബൈജു , വി കെ ലളിതൻ, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സി പി ഐ എം പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്.

യു.ഡി.എഫ്. സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് വിനയശീലൻ: സി.പി.ഐ

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലങ്ങളിൽ ഉണ്ടായ തോൽ‌വിയിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി.പി.ഐയുടെ അവലോകന റിപ്പോർട്ടുള്ളത്. മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും സി.പി.ഐ. വിമർശിച്ചു. മേഴ്സിസിക്കുട്ടിയമ്മയുടെ സ്വഭാവരീതിയാണ് കുണ്ടറയിൽ തിരിച്ചടിയായതെന്നാണ് സി.പി.ഐ.യുടെ വാദം.

ബി.ജെ.പി.യിൽ സമഗ്ര അഴിച്ചുപണി; എല്ലാ ഘടകങ്ങളിലും മാറ്റം

തെരെഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംഘടനാ തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് ശുപാർശ ചെയ്ത് ബി.ജെ.പി. ദേശീയ നേതൃത്വം. നാല് ജനറൽ സെക്രട്ടറിമാർ അടങ്ങുന്ന ഉപസമിതിയെ പുനഃസംഘടനയ്ക്കായി നിയോഗിച്ചു. തെരെഞ്ഞെടുപ്പ് പരാജയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കും. ജില്ലാ പ്രസിഡന്റുമാരെ ഉൾപ്പെടെ എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനാണ് നിർദേശം.

സഹകരണ മേഖലയില്‍ അഴിമതി വളര്‍ന്നു; വിമര്‍ശനവുമായി സിപിഐഎം പാര്‍ട്ടി കത്ത്

സഹകരണ മേഖലയില്‍ ഒരു ഘട്ടത്തിലും ഉണ്ടാകാത്ത രീതിയിലുള്ള അഴിമതിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐഎം പാര്‍ട്ടി കത്ത്. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിയും അച്ചടിച്ച് വിതരണം ചെയ്ത സിപിഐഎം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐഎം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

നർകോട്ടിക് ജിഹാദ് വിവാദം: പാലാ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത

നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം.

ഹരിത വിഷയം: ഗുരുതര ആരോപണവുമായി എം.എസ്.എഫ് നേതാവ്

ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ നിശിതമായി വിമർശിച്ച് എം.എസ്.എഫ്. വൈസ് പ്രസിഡന്റ് പി.പി. ഷൈജലിൻ. പി.എം.എ. സലാമിന് വീഴ്ച പറ്റിയെന്നും ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്നും വിമർശനം. ഹരിത നേതാക്കൾ നിരന്തരം പരാതി നൽകിയിട്ടും ലീഗ് നേതാക്കൾ അവഗണിച്ചെന്നും ഷൈജലിൻ ചൂണ്ടിക്കാട്ടി.

യു.എസ്. ഓപ്പൺ: ജോക്കോവിച്ചിന് നിരാശ; കന്നി ഗ്രാൻഡ്സ്ലാം നേടി ഡാനിൽ മെദ്‌വദേവ്

യു.എസ്. ഓപ്പൺ ടെന്നീസ് കിരീടം റഷ്യയുടെ ഡാനിൽ മെദ്‌വദേവിന്. ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്നത്തിലേക്ക് ലോക ഒന്നാം നമ്പർ തരാം നൊവാക് ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം. ഡാനിൽ മെദ്‌വദേവിന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടമാണിത്. 21 വർഷത്തിന് ശേഷസമാണ് ഒരു റഷ്യൻ താരത്തിന് യു.എസ്. ഓപ്പൺ കിരീടം ലഭിക്കുന്നത്.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Story Highlight: Todays headines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here