Advertisement

ചോദിച്ചല്ല സല്യൂട്ട് വാങ്ങേണ്ടത്, പാർലമെന്റിൽ അംഗമായ ആളെ സല്യൂട്ട് ചെയ്യേണ്ടത് മര്യാദയാണ്; ഗണേഷ് കുമാർ എംഎൽഎ

September 16, 2021
Google News 2 minutes Read

സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി ഗണേഷ് കുമാർ എം എൽ എ. ഇന്ത്യൻ പാർലമെന്റിൽ അംഗമായ ആളെ പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യേണ്ടത് മര്യാദയാണ്. സുരേഷ് ഗോപി എം പി ചോദിച്ചല്ല സല്യൂട്ട് വാങ്ങേണ്ടതെന്നും പ്രോട്ടോകോൾ വാദപ്രതിവാദത്തിന് മാത്രമാണെന്നും ഗണേഷ് കുമാർ എം എൽ എ പ്രതികരിച്ചു.

സല്യൂട്ട് വിവാദത്തെ കുറിച്ച് ഇന്ന് സുരേഷ് ​ഗോപിയും പ്രതികരിച്ചിരുന്നു പൊലീസ് അസോസിയേഷൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാ​ഗമല്ലെന്നും, പൊലീസുകാരുടെ ക്ഷേമത്തിന് വേണ്ടിയാണ് അതെന്നും സുരേഷ് ​ഗോപി പറഞ്ഞു. അസോസിയേഷന് രാഷ്ട്രീയം കളിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സല്യൂട്ട് തന്നെ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, എന്നാൽ സല്യൂട്ട് നൽകുമ്പോൾ വിവേചനം കാണിക്കരുതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

Read Also : സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിൽ

അതേസമയം സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഉയർന്ന് വരുന്നത്. സംഭവത്തിൽ പൊലീസ് അസോസിയേഷനും സുരേഷ് ഗോപിയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം എംപിയെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു. എന്നാൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ രാജ്യസഭാ ചെയർമാന് പരാതി നൽകാനാണ് സുരേഷ് ഗോപി പറഞ്ഞത്. ഒല്ലൂരിൽ ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴായിരുന്നു വിവാദ സംഭവം ഉണ്ടായത്.

Read Also : നിർബന്ധിത സല്യൂട്ട്; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെ.എസ്.യു

Story Highlights : Ganesh Kumar MLA on salute controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here