മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

മലപ്പുറം പൂക്കോട്ടുംപാടത്ത് 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പൂക്കോട്ടുംപാടം സ്വദേശി ഹമീദ് ഉൾപ്പെടെ നാല് പേരെ എക്‌സൈസ് പിടികൂടി.
Read Also : നർകോട്ടിക് ജിഹാദ് വിവാദം: അനുനയ ചർച്ചകൾ തുടരാൻ കോൺഗ്രസ്
ഇന്ന് രാവിലെയാണ് എക്‌സൈസ് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. നിലമ്പൂർ എക്‌സൈസിന് ലഭിച്ച വിവരത്തെ തുടർന്നുണ്ടായ പരിശോധനയിലാണ് സംഘം പിടിയിലായത്. 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്. കഞ്ചാവ് കടത്തിന് പിന്നിൽ ആറു പേരുണ്ടെന്നാണ് ലഭിച്ച വിവരം. ഇതിൽ നാലു പേര് എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നുള്ള കാര്യങ്ങളിൽ വ്യക്തത ലഭിച്ചിട്ടില്ല. ഹമീദ് മലപ്പുറത്തും ഇതര ജില്ലകളിലും വ്യാപകമായി കഞ്ചാവ് എത്തിച്ച് നൽകുന്ന കണ്ണിയാണെന്നാണ് എക്‌സൈസ് അറിയിച്ചത്. സംഭവത്തിൽ ഇനി രണ്ട് പേര് കൂടി പിടിയിലാകാനുണ്ട്.
Story Highlights : Cannabis seized in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here