Advertisement

കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു

September 17, 2021
Google News 1 minute Read
kr vishwambharan

ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു. 70 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്കമാലി ടെല്‍ക്, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, കേരള ബാങ്ക് ആന്റ് പബ്ലിഷിങ് സൊസൈറ്റി എന്നിവയുടെ എംഡിയായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സ്‌പോട്‌സ് ഡയറക്ടര്‍, സ്‌പോട്‌സ് കൗണ്‍സില്‍ സെക്ട്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായിരുന്നു.

മാവേലിക്കര കാവില്‍ പരേതനായ കെ വി അച്യുതന്റെയും കെ എസ് തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി എം കോമളം, മക്കള്‍: വി അഭിരാമന്‍, വി അഖില.

Story Highlights : kr vishwambharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here