Advertisement

രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ സംവിധാനം; നിയമവ്യവസ്ഥ മാറണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ

September 18, 2021
Google News 1 minute Read

ഇന്ത്യൻ സാഹചര്യത്തിനൊത്ത നിയമ വ്യവസ്ഥ വേണം, രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ. കക്ഷികളെ കേന്ദ്രികരിച്ചുകൊണ്ടുള്ള കോടതി നടപടികളാണ് ഇന്ത്യൻ സാഹചര്യത്തിന് ആവശ്യം.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ്. കോടതി വ്യവഹാരങ്ങള്‍ കൂടുതല്‍ സൗഹൃദപരമാകണം. കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും നീതി അകലെയാണ്.

Read Also : ‘മൂടിവച്ച രഹസ്യം പുറത്തായി’; സിപിഐഎം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ച് ദീപികയില്‍ ലേഖനം

ഇംഗ്ലീഷ് ഭാഷയിലാണ് സുപ്രീം കോടതിയിലെ വാദങ്ങൾ നടക്കുന്നത് ഇത് ജനത്തെ കോടതി നടപടികളിൽ നിന്നും അകറ്റി നിർത്തുന്നു. കേസുകള്‍ക്കായി അമിത തുക ചെലവാക്കേണ്ടി വരുന്നു. ഈ മണിക്കൂറുകളില്‍ ചര്‍ച്ച ചെയ്യേണ്ടത് നിയമവ്യവഹാരങ്ങളിലെ മാറ്റത്തേക്കുറിച്ചാകണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

Story Highlight: chief-justice-nv-ramana-said-the-legal-system-should-be-changed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here