Advertisement

ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെടാത്തതിൽ നിരാശയുണ്ട്: ശർദ്ദുൽ താക്കൂർ

September 18, 2021
Google News 3 minutes Read
Shardul Thakur disappointed T20

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടാൻ കഴിയാതെ പോയതിൽ നിരാശയുണ്ടെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പേസർ ശർദ്ദുൽ താക്കൂർ. പരിമിത ഓവർ മത്സരങ്ങളിലും താൻ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെന്നും ലോകകപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും താക്കൂർ വ്യക്തമാക്കി. (Shardul Thakur disappointed T20)

“അതെ, ഞാൻ നിരാശനാണ്. രാജ്യത്തിനായി ലോകകപ്പ് നേടുക എന്നത് എല്ലാരുടെയും സ്വപ്നമാണ്. ഓവൽ ടെസ്റ്റിലെ പ്രകടനമാണെങ്കിൽ അത് ടെസ്റ്റ് ക്രിക്കറ്റിലെ എൻ്റെ പ്രകടനമാണ്. പക്ഷേ, കഴിഞ്ഞ രണ്ട് വർഷമായി ഞാൻ പരിമിത ഓവർ മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ഞാൻ റിസർവ് ടീമിലുണ്ട്. ഞാൻ തയ്യാറായിരിക്കണം. എപ്പോൾ വേണമെങ്കിലും വിളി വരാം.”- ശർദ്ദുൽ താക്കൂർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അതേസമയം, ടി-20 ലോകകപ്പിൽ കളിക്കണമെന്നത് തൻ്റെ ആഗ്രഹമായിരുന്നു എന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും വ്യക്തമാക്കിയിരുന്നു. ടീം സെലക്ഷൻ നമ്മുടെ കൈകളിൽ അല്ലെന്നും സിറാജ് വ്യക്തമാക്കി. സ്പോർട്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് സിറാജ് മനസ്സുതുറന്നത്. നിലവിൽ ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കൊരുങ്ങുകയാണ് സിറാജ്.

Read Also : ടി-20 ലോകകപ്പ് കളിക്കണമെന്നത് ആഗ്രഹമായിരുന്നു: മുഹമ്മദ് സിറാജ്

“സെലക്ഷൻ നമ്മുടെ കൈകളിലല്ല. ടി-20 ലോകകപ്പിൽ കളിക്കുക എന്നത് എൻ്റെ ഒരു സ്വപ്നമാണ്. പക്ഷേ, ഇതൊന്നിൻ്റെയും അവസാനമല്ല. എനിക്ക് വേറെയും ഒരുപാട് ലക്ഷ്യങ്ങളുണ്ട്. ടീമിനെ മുന്നിൽ നിന്ന് വിജയിപ്പിക്കൽ അവയിൽ ഏറ്റവും വലുതാണ്.”- സിറാജ് പറഞ്ഞു.

സെപ്റ്റംബർ 19 മുതൽ ദുബായിയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

Story Highlights : Shardul Thakur disappointed T20 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here