Advertisement

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് വാദം കേൾക്കുന്നത് നാളെയും തുടരും

September 21, 2021
Google News 2 minutes Read
pantheerankavu maoist case sc

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ സുപ്രിംകോടതിയിൽ വാദം കേൾക്കുന്നത് നാളെയും തുടരും. വെള്ളിയാഴ്ച വിചാരണക്കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുമോയെന്നതിൽ ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തത തേടി. ഇക്കാര്യത്തിൽ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു നാളെ മറുപടി നൽകണമെന്ന് കോടതി നിർദേശം നൽകി. ( pantheerankavu maoist case sc )

പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുമാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. ഭീകര പ്രവർത്തനം നടത്തിയതിന് തെളിവില്ലെന്ന് താഹ ഫസലിന്റെ അഭിഭാഷകൻ ജയന്ത് മുത്ത് രാജ് അറിയിച്ചു. പൊലീസ് പിടിച്ചെടുത്തത് പൊതുവിപണിയിലുള്ള പുസ്തകങ്ങളാണ്. ഒരു രഹസ്യ യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും താഹ ഫസൽ വാദിച്ചു.

Read Also : പന്തീരാങ്കാവ് യുഎപിഎ കേസ്: മൂന്നാം പ്രതി ഉസ്മാന്‍ പിടിയില്‍

കഴിഞ്ഞ സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് സി.പി.ഐ.എം പാര്‍ട്ടി അംഗങ്ങളായിരുന്ന അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Story Highlights : pantheerankavu maoist case sc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here