യാത്രാ വിലക്ക് നീക്കി അമേരിക്ക; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. നവംബർ മുതൽ രാജ്യത്ത് പ്രവേശനം നൽകുമെന്ന് കൊവിഡ് റെസ്പോൺസ് കോർഡിനേറ്റർ ജെഫ്രി സെയ്ന്റ്സ് അറിയിച്ചു.
18 മാസമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇതോടെ എടുത്ത് മാറ്റുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ അന്ന് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.
എന്നാൽ ഏതൊക്കെ വാക്സിൻ എടുത്തവർക്കാകും പ്രവേശനം എന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സെയ്ന്റ്സ് അറിയിച്ചു.
Read Also : ഇളവ് അനുവദിച്ച് യു.എ.ഇ.; യാത്രാ വിലക്ക് ഭാഗികമായി നീക്കി
വിമാനത്തിൽ കയറുന്നതിന് മുുൻപേ തന്നെ യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റും മൂന്ന് ദിവസം മുൻപെടുത്ത ആർടിപിസിആർ പരിശോധനാ ഫലവും കാണിക്കണം.
അതേസമയം , കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള ഗതാഗത നിയന്ത്രണം തുടരും.
Story Highlights : us lifts travel ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here