ഇന്നത്തെ പ്രധാന വാർത്തകൾ (22-09-2021)
നിലപാട് തിരുത്തി ബ്രിട്ടൻ; കൊവിഷീൽഡിന് അംഗീകാരം ( sept 22 headlines )
ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ കൊവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൻ. വിദേശകാര്യമന്ത്രി ഇംഗണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ലണ്ടിൽ ക്വാനന്റീൻ ഇല്ലാതെ പ്രവേശിക്കാം.
വാക്സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽ ഇളവില്ല
വിദേശ വാക്സിൻ നിർമ്മാതാക്കളുടെ സമ്മർദം തള്ളി ഇന്ത്യ. വാക്സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽനിന്ന് ഒരു നിർമ്മാതാവിനും ഇളവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിംഗ് നടത്തണം : സുപ്രിംകോടതി
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിംഗ് നടത്തണമെന്ന് സുപ്രിംകോടതി. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന സുപ്രിംകോടതിയുടെ മുൻ ഉത്തരവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റും ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ( sc orders auditing padmanabhaswamy temple )
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല : മന്ത്രി ജി.ആർ അനിൽ
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ അനിൽ. ഇപ്പോൾ അത് വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർത്യമാണെന്നും മന്ത്രി പറഞ്ഞു. ( free food kit not stopped )
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം. ( kerala reports black fungus death )
അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് യാത്രതിരിച്ചു
മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. രാത്രി ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി ഒട്ടേറെ സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കും.
Story Highlights : sept 22 headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here