കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പ്രവാസിയെ ഭീഷണിപ്പെടുത്തിയതായി പരാതി
കൊല്ലത്ത് പ്രവാസിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെയാണ് അമേരിക്കൻ മലയാളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെട്ടിടത്തിൽ കൊടി കുത്തുമെന്നായിരുന്നു ഭീഷണി. പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബിജു ഭീഷണി മുഴക്കിയത്. ഭീഷണി ഫോൺ കോളിൻ്റെ ഓഡിയോ ക്ലിപ് 24നു ലഭിച്ചു. (kollam cpim threaten nri)
അമേരിക്കയിൽ താമസിക്കുന്ന കോവൂർ സ്വദേശികളായ ഷഹിയും ഭാര്യ ഷൈനിയുമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പാർട്ടി നേതാവും കൃഷി ഓഫീസറും ചേർന്ന് പുതിയ കൺവെൻഷൻ സെൻ്ററിന് തടസം സൃഷ്ടിക്കുന്നു. സ്ഥാപനത്തോട് ചേർന്നുള്ള സ്ഥലം തരംമാറ്റാൻ അനുവദിക്കില്ല എന്ന് ബിജു പറഞ്ഞു എന്നും പരാതിയിൽ പറയുന്നു.
Read Also : കാനത്തിനെതിരെ ഇടുക്കി സിപിഐ ഘടകം; നടപടിയെടുക്കണമെന്ന് ആവശ്യം
അമേരിക്കൻ മലയാളിയായ ഷഹി വിജയൻ്റെ സഹോദരൻ്റെ മകനുമായാണ് ബിജു ഫോണിൽ സംസാരിച്ചിരിക്കുന്നത്. സിപിഐഎം ചവറ എൽസി മെമ്പർ എന്ന് പരിചയപ്പെടുത്തിയാണ് ബിജുവിൻ്റെ ഫോൺ കോൾ ആരംഭിക്കുന്നത്. ശ്രീകുമാർ മന്ദിരത്തിനായി 10000 രൂപയുടെ പിരിവ് എഴുതിയിട്ടിട്ട് രണ്ട് വർഷമായി. നിങ്ങൾ വരുമ്പോഴൊക്കെ കളിയാക്കി വിടുകയാണെന്ന് ബിജു ഫോൺ കോളിൽ പറയുന്നു. ഇനി പിരിവ് വേണ്ട. ഓഡിറ്റോറിയം നിൽക്കുന്ന 72 സെൻ്റ് വസ്തു അല്ലാതെ ബാക്കി സ്ഥലത്ത് ഒരു ലോഡ് മണ്ണ് പോലും ഇടില്ല. നാളെ രാവിലെ അവിടെ കൊടുകുത്താൻ പോവുകയാണ്. നാളെ കൃഷി ഓഫീസറും വില്ലേജ് ഓഫീസറും തഹസിൽദാറും അവിടെ വരും എന്നാണ് ഫോൺ കോൾ.
ഏകദേശം 10 കോടി രൂപയിലധികം മുതൽമുടക്കിലാണ് ചവറ മുഖംമൂടി ജംഗ്ഷനിൽ കൺവെൻഷൻ സെൻ്റർ പണികഴിപ്പിച്ചിരിക്കുന്നത്. നേരത്തെ പിരിവുമായി സമീപിച്ച രാഷ്ട്രീയ പാർട്ടികളെയൊക്കെ തങ്ങൾ സഹായിച്ചിരുന്നു എന്നും ഇത് മറന്നുപോയതാണെന്നും പരാതിയിൽ പറയുന്നു. അതുകൊണ്ടാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും ഇവർ പറയുന്നു.
Story Highlights: kollam cpim threaten nri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here