Advertisement

പുരവസ്തു തട്ടിപ്പ് ; മോൻസൺ മാവുങ്കൽ ജാമ്യാപേക്ഷ സമർപ്പിച്ചു

September 27, 2021
Google News 2 minutes Read
monson mavunkal bail application

പുരവസ്തു വിൽപനക്കാരൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് അപേക്ഷ നൽകിയത്. ഇതേ കോടതിയിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷയും നൽകിയിട്ടുണ്ട്. ( monson mavunkal bail application )

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരിൽ ഇന്നലെയാണ് മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നു വരുന്നത്. പുരാവസ്തു വിൽപ്പനക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മോൻസൺ പണം തട്ടിയതെന്ന് പാലാ സ്വദേശിയായ പരാതിക്കാരൻ രാജീവ് ശ്രീധർ ചൂണ്ടിക്കാട്ടുന്നു. ബ്രൂണെ സുൽത്താൻ 67,000 കോടി രൂപ നൽകാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതായും രാജീവ് ശ്രീധർ പരാതിയിൽ വ്യക്തമാക്കി.

മോൻസണെതിരായ കേസ് അട്ടിമറിച്ചത് ഐ.ജി ലക്ഷ്മൺ ഗോകുലാണെന്ന് മറ്റൊരു പരാതിക്കാരൻ എം.ടി ഷെമീർ ട്വന്റിഫോറിനോട് പറഞ്ഞു.
കേസ് ഒത്തുതീർപ്പാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. ചേർത്തല. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. മുൻ ഡിഐജി എസ്. സുരേന്ദ്രന്റെ വീട്ടിൽ വച്ചാണ് താൻ 25 ലക്ഷം രൂപ കൈമാറിയതെന്നും പരാതിക്കാരൻ വിശദീകരിച്ചു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. മറ്റ് രാഷ്ട്രീയക്കാരും സിനിമാ മേഖലയിലുള്ളവരുമായും മോൻസണ് നല്ല ബന്ധമാണുള്ളതെന്നും പരാതിക്കാരൻ പറഞ്ഞു.

ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോൾ കിട്ടിയ 30 വെള്ളിക്കാശിൽ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോൻസൺ തട്ടിപ്പ് നടത്തിയിരുന്നത്. പലരിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയത്. പണം നഷ്ടപ്പെട്ടവരിൽ ചിലരുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോൺസൺ വിൽപ്പനയ്ക്ക് വച്ച പുരാവസ്തുക്കളിൽ പലതും ആശാരി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. മോൻസണെതിരെ തെളിവുകൾ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം ചേർത്തലയിലെ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : പുരാവസ്തു തട്ടിപ്പ്; മോൻസനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് പരാതിക്കാരൻ ട്വന്റിഫോറിനോട്

പുരാവസ്തുക്കൾ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങൾ അയച്ചു തന്ന പണം നിക്ഷേപമായിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കാനായി ഇയാൾ വ്യാജരേഖയും ചമ്മച്ചിരുന്നു. മോൻസൺന്റെ പേരിൽ വിദേശത്ത് അക്കൗണ്ടുകൾ ഇല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights: monson mavunkal bail application

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here