Advertisement

‘കേസ് അട്ടിമറിച്ചത് ഐ.ജി; കെ. സുധാകരനുമായും അടുത്ത ബന്ധം; മോന്‍സണെതിരെ പരാതിക്കാരന്‍

September 27, 2021
Google News 1 minute Read

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന പണം തട്ടിയ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ ആരോപണവുമായി പരാതിക്കാരന്‍ രംഗത്ത്. മോന്‍സണെതിരായ കേസ് അട്ടിമറിച്ചത് ഐ.ജി ലക്ഷ്മണ്‍ ഗുഗുലോത്താണെന്ന് പരാതിക്കാരന്‍ എം.ടി ഷെമീര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. ചേര്‍ത്തല. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. മുന്‍ ഡിഐജി എസ്. സുരേന്ദ്രന്റെ വീട്ടില്‍ വച്ചാണ് താന്‍ 25 ലക്ഷം രൂപ കൈമാറിയതെന്നും പരാതിക്കാരന്‍ വിശദീകരിച്ചു.

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ്. മറ്റ് രാഷ്ട്രീയക്കാരും സിനിമാ മേഖലയിലുള്ളവരുമായും മോന്‍സണ് നല്ല ബന്ധമാണുള്ളതെന്നും പരാതിക്കാരന്‍ പറഞ്ഞു.

2018 സെപ്റ്റംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ പത്ത് കോടി രൂപയാണ് മോന്‍സണ്‍ തട്ടിച്ചത്. അതില്‍ ഒരാളാണ് താന്‍. തനിക്ക് അറുപത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ശ്രീവത്സം ഹോട്ടല്‍, ബാര്‍ ഉടമയില്‍ നിന്ന് ആറ് കോടി രൂപ മോന്‍സണ്‍ തട്ടിച്ചു. പരാതിക്കാരന്‍ അനൂപ് അഹമ്മദ് വഴിയാണ് മോന്‍സണെ പരിചയപ്പെടുന്നത്. വീട്ടില്‍ പോയാല്‍ ആര്‍ക്കും സംശയം തോന്നില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

Story Highlights: monson relation with sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here