Advertisement

സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്

September 28, 2021
Google News 2 minutes Read
look out notice against sessi xavier

ആലപ്പുഴയിലെ വ്യാജ അഭിഭാഷകയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വ്യാജ അഭിഭാഷകയായി പ്രവർത്തിച്ച രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് നോട്ടിസ്. വിവരം ലഭിക്കുന്നവർ പോലിസിനെ അറിയിക്കാൻ നിർദ്ദേശം നൽകി. ആലപ്പുഴ നോർത്ത് പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും സെസി ഒളിവിൽ തുടരുകയാണ്. ( look out notice against sessi xavier )

കോടതിയിൽ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി. കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസി സേവ്യർ. നിയമ ബിരുദമില്ലാതെ പ്രാക്ടീസ് ചെയ്തത് വ്യക്തമായതോടെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്.

ബാർ അസോസിയേഷൻ, തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഒളിവിൽ പോയ സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതി സംസ്ഥാനം വിട്ടെന്ന പ്രചരണത്തിനിടെ പൊലീസിനെ വെട്ടിച്ച് യുവതി കോടതിയിലെത്തി മടങ്ങുകയും ചെയ്തു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതി വീണ്ടും മുങ്ങിയത്.

Read Also : വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ദിവസങ്ങളായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക സെസി സേവിയർ കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ സമർപ്പിക്കാനായിരുന്നു നീക്കം. എന്നാൽ എഫ്‌ഐആറിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വകുപ്പുകൾ ചുമത്തിയുള്ള റിപ്പോർട്ട് കോടതിയിൽ എത്താനുള്ള സാധ്യത തെളിഞ്ഞതോടെ ജാമ്യ സാധ്യത അടഞ്ഞു. ഇതോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകാതെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് യുവതി വീണ്ടും മുങ്ങുകയായിരുന്നു.

Story Highlights: look out notice against sessi xavier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here