Advertisement

മോൻസൺ മാവുങ്കലിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്

September 29, 2021
Google News 2 minutes Read
new case against monson

മോൻസൺ മാവുങ്കലിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ പണം നൽകാതെ കബളിപ്പിച്ചതിനാണ് കേസ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ( new case against monson )

മോൻസണിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ശിൽപി സുരേഷ് രംഗത്ത് വന്നിരുന്നു. മോൻസണ് താൻ പല ശിൽപങ്ങളും നിർമിച്ച് നൽകിയെന്നും ആ വകയിൽ അറുപത് ലക്ഷം രൂപയോളം തരാനുണ്ടെന്നും ശിൽപി ട്വന്റിഫോറിനോട് പറഞ്ഞു. ഒന്നരമാസത്തിനകരം പണം നൽകാമെന്ന വ്യവസ്ഥയിലാണ് വിശ്വരൂപം ഉൾപ്പെടെ നിർമ്മിച്ചുനൽകിയത്. എന്നാൽ പണം ലഭിക്കാത്തതിനെ തുടർന്ന് പലവട്ടം പണത്തിനായി കയറി ഇറങ്ങേണ്ടിവന്നെന്നും ശിൽപി സുരേഷ് വെളിപ്പെടുത്തി.

അതിനിടെ, പുരാവസ്തു തട്ടിപ്പിൽ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വനംവകുപ്പ് തെരച്ചിൽ നടത്തിയിരുന്നു. വീട്ടിൽ നിന്ന് കണ്ടെത്തിയ ആനക്കൊമ്പിന്റെ ആധികാരികത സംബന്ധിച്ചാണ് പരിശോധന നടത്തിയത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘവും മോട്ടോർ വാഹന വകുപ്പും മോൻസൺ മാവുങ്കലിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

Read Also : പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

മോൻസന് ഉന്നത പൊലീസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ ട്വന്റിഫോർതന്നെ കണ്ടെത്തിയിരുന്നു. മോൻസൺ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചത് പ്രവാസി മലയാളിയായ സ്ത്രീയെ അസഭ്യം പറയാൻ മോൻസൺ പൊലീസിന് നിർദേശം നൽകുന്ന ശബ്ദരേഖ ട്വന്റിഫോറിന് പുറത്ത് വിട്ടിരുന്നു. പരാതിക്കാരി ഇനി വിളിച്ചാൽ അസഭ്യം പറയണമെന്ന് ചേർത്തല സിഐ ശ്രീകുമാറിനോട് മോൺസൺ പറയുന്നു.

Read Also : മോൻസൺ തട്ടിപ്പുകാരനെന്ന് പൊലീസിനെ അറിയിച്ചത് പ്രവാസിയായ സ്ത്രീ; പരാതിക്കാരിയെ അസഭ്യം പറയാൻ സിഐയെ ചുമതലപ്പെടുത്തി മോൻസൺ; ശബ്ദരേഖ ട്വന്റിഫോറിന്

മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്റലിജൻസ് പരിശോധന നടത്തും. ഐ ജി ലക്ഷ്മൺ, മുൻ ഡി ഐ ജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും. മോൻസൺ മാവുങ്കലുമായി പൊലീസ് ഉദ്യോഗസ്ഥർ വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ വസ്തുതാവിവര റിപ്പോർട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.

Story Highlights: new case against monson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here