മോൻസണും നാല് കോടി രൂപ നൽകിയവരും തമ്മിൽ ഉടമ്പടി കരാർ; ഉടമ്പടിയുടെ പകർപ്പ് ട്വന്റി ഫോറിന്

മോൻസൺ (Monson Mavunkal) മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മോൻസൺ മാവുങ്കലും നാല് കോടി രൂപ നൽകിയവരും തമ്മിലുള്ള ഉടമ്പടി (Agreement) കരാറിന്റെ പകർപ്പ് ട്വൻറി ഫോറിന് ലഭിച്ചു. പണം നൽകിയത് എന്തിനാണ് എന്നത് ഉടമ്പടിയിൽ ഇല്ല. മോൻസണിന്റെ ബിസിനസുമായി നൽകിയ പണത്തിന് ബന്ധമില്ല എന്ന വ്യവസ്ഥ ഉടമ്പടിയിൽ ഉണ്ട്. ഉടമ്പടി കാലയളവിൽ മോൺസണിനെതിരെ കേസ് നൽകരുതെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്. ജനുവരിയിലാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്.
ഒന്നാം കക്ഷിയായി പണം നല്കിയവരിൽപ്പെടുന്ന യാക്കൂബും രണ്ടാം കക്ഷിയായി മോൻസൺ മാവുങ്കലും എന്ന വിധത്തിലാണ് ഈ കരാർ ഒപ്പിട്ടിരിക്കുന്നത്. ഒന്നാം കക്ഷിയായ യാക്കൂബ്, അനൂപ് ബി അഹമ്മദ് മുഖാന്തിരം രണ്ടാം കക്ഷിയായ മോൻസൺ മാവുങ്കലുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, വ്യവസ്ഥകൾ പ്രകാരം തീർപ്പാക്കുന്നതിന് ഇരുകക്ഷികളും തീരുമാനം എടുത്തു എന്നാണ് 19-01- 2021 ഒപ്പിട്ടിരിക്കുന്ന കരാറിൽ പറയുന്നത്.
2019 ജൂൺ മാസം മുതൽ 2020 നവംബർ മാസം കാലയളവിലായി വിവിധ സന്ദർഭങ്ങളിൽ അനൂപ് ബി അഹമ്മദിന്റെ കൈവശത്തിലൂടെയും നേരിട്ടും ഒന്നാം കക്ഷിയായ യാക്കൂബ് രണ്ടാം കക്ഷിക്ക് നൽകിയ നാല് കോടി രൂപ അത് യാതൊരു തടസങ്ങളും ഉന്നയിക്കാതെ രണ്ടാം കക്ഷി ഒന്നാം കക്ഷിക്ക് തിരിച്ച് നൽകേണ്ടതാണ് എന്നും കരാറിൽ പറയുന്നുണ്ട്. ഇതിൽ അനൂപ് ബി അഹമ്മദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒന്നാം കക്ഷി മാനേജിങ് പാർട്ണർ ആയ ഏബിൻ ഗ്രൂപ്പ് ട്രേഡിങ് കോണ്ട്രാക്ടേഴ്‌സ് സ്ഥാപനത്തിന്റെ കോഴിക്കോട് അരയിടത്തുപാലം ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് അയച്ചുകൊടുത്ത ഒരുകോടി അൻപത് ലക്ഷം രൂപയുടെ കാര്യവും ഈ കരാറിൽ ചൂണ്ടികാട്ടുന്നു.
അതോടൊപ്പം ബാങ്ക് മുഖാന്തിരം നടത്തിയിട്ടുള്ള മറ്റ് ഇടപാടുകൾ കൂടാതെ നേരിട്ട് നടത്തിയിട്ടുള്ള സ്വർണ്ണാഭരണങ്ങൾ പണയംവച്ചും വസ്തു പണയംവച്ചും നല്കിയിട്ടുള്ളതിനെക്കുറിച്ചും കരാറിൽ പറയുന്നു. നൽകിയ പണം ഏപ്രിൽ മാസത്തിൽ തിരിച്ചു നൽകാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ആ വ്യവസ്ഥ ലംഘിച്ചിരിക്കുന്നു. മോൻസൺ മാവുങ്കൽ നടത്തിയിട്ടുള്ള ബിസിനസ് നിലവിൽ നടത്തികൊണ്ടിരിക്കുന്നതുമായ ബിസിനസിന് ഈ ഒന്നാം കക്ഷിയായിട്ടുള്ള യാക്കൂബിന് യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നാണ് കരാർ കാലയളവിൽ പറഞ്ഞിരിക്കുന്നത് . അതേസമയം ഈ കരാർ ഏപ്രിൽ മാസത്തിൽഅവസനിച്ചു. എന്ത് ആവശ്യത്തിനാണ് ഈ കരാർ എന്ന് പറയുന്നില്ല എന്നതാണ് ഏറ്റവും ദുരൂഹമായി ഉള്ളത് . സാമ്പത്തിക ഇടപാട് എന്ന് മാത്രമാണ് കരാറിൽ സൂചിപ്പിക്കുന്നത്.
Read Also : പുരാവസ്തു തട്ടിപ്പ് : നിലവിൽ അന്വേഷിക്കുന്നത് മോൻസണിനെതിരായ മൂന്ന് കേസുകളെന്ന് എഡിജിപി
അതേസമയം അനൂപ് ബി അഹമ്മദിനാണ് പണം കൂടുതൽ നഷ്ടപ്പെട്ടിട്ടുള്ളത് . ഏകദേശം ആറര കോടിയോളം രൂപയാണ് അനൂപ് ബി അഹമ്മദിന് നഷ്ടപ്പെട്ടിട്ടുള്ളത്. യാക്കൂബിന് നാല് കോടിയോളം രൂപയും. മോൻസൺ തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം ഉണ്ടാക്കിയ കരാറാണിത്.
Read Also : മോൻസണിന്റെ പക്കലുള്ളത് ഫെറാറി കാർ അല്ല; മിത്‌സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയത്
Story Highlights: Monson Mavunkal Agreement Copy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here