Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (02-10-2021)

October 2, 2021
Google News 1 minute Read

വനം മന്ത്രിയായിരിക്കെ കോടികളുടെ ചന്ദനതൈലം മറിച്ചുവിറ്റു; കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡ്രൈവർ

വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തിയെന്ന് കെ.സുധാകെന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ആരോപിച്ചു. റയൂരിൽ നേരിട്ടെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയെന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നും പ്രശാന്ത് ബാബു പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി; കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ

അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ. സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി.

സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ മറ്റന്നാൾ, ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമല്ല ; വിദ്യാഭ്യാസ മന്ത്രി

സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ മറ്റന്നാൾ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകൾ പൂർണ്ണ സഹകരണം വാഗ്‌ദാനം ചെയ്‌തതായി മന്ത്രി അറിയിച്ചു. 

‘മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്ക’; നിലപാടിലുറച്ച് പാലാ ബിഷപ്പ്

നാർകോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാടിലുറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്കയെന്നാണ് പാലാ ബിഷപ്പ് പറയുന്നത്. തിന്മകൾക്കെതിരെ കൈകോർത്തൽ മത മൈത്രി തകരില്ലെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.

ദേവസ്വം ബോർഡിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സഹായം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് അയച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. 110 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് അയച്ച് ദേവസ്വം ബോർഡ്. കത്ത് സർക്കാർ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാന്റിൽ നിന്ന് 100 കോടിയും, 10 കോടി ആന്വൽറ്റിയും നൽകണമെന്നാണ് ആവശ്യം.

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് രാഷ്ട്രീയ വിഷയമല്ല; സിബിഐ അന്വേഷണം വേണമെന്ന് വി. എം സുധീരൻ

മോൻസൺ മാവുങ്കൽ കേസ് രാഷ്ട്രീയ വാദപ്രതിവാദമായി മാറരുതെന്ന് കോൺഗ്രസ് നേതാവ് വി. എം സുധീരൻ. അങ്ങനെ ഉണ്ടായാൽ യഥാർത്ഥ കുറ്റവാളി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് സുധീരൻ പറഞ്ഞു.

രാജ്യത്ത് 24,354 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 234 പേർ മരിച്ചു. നിലവിൽ 2.73 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.86% ആയി.

Story Highlights: News round up (02-10-2021)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here