Advertisement

‘ഗാന്ധിയൻ സന്ദേശങ്ങൾ പ്രസക്തമായ കാലഘട്ടമാണ് ഇത് ‘; ഗാന്ധി ജയന്തി ദിന സന്ദേശത്തിൽ പ്രധാനമന്ത്രി

October 2, 2021
Google News 4 minutes Read
pm modi gandhi jayanti

വിപുലമായ പരിപാടികളോടെ രാജ്യം ഗാന്ധി ജയന്തി ആഘോഷിച്ചു. എക്കാലത്തെക്കാളും ഗാന്ധിയൻ സന്ദേശങ്ങൾ പ്രസക്തമായ കാലഘട്ടമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി ജയന്തി ദിന പ്രസ്താവനയിൽ വ്യക്തമാക്കി. സ്വച്ച ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഉത്ഘാടനവും ഇന്ന് നടന്നു. ( pm modi gandhi jayanti )

രാഷ്ട്രിപതിവാന്റെ ഒർമ്മകൾ നിറഞ്ഞ് നിൽക്കുന്ന രാജ് ഘട്ടിൽ കൊവിഡ് ചട്ടങ്ങൾ പാലിച്ചായിരുന്നു ജയന്തി ആഘോഷങ്ങൾ. ക്ഷ്ണിയ്ക്കപ്പെട്ടവരും മാധ്യമപ്രപർത്തകരും ഉൾപ്പടെയുള്ള 500 ൽ താഴെ ആളുകൾക്ക് മാത്രമേ രാജ്ഘട്ടിലെയ്ക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി രാഷ്ട്രപതി ഉപരാഷ്ട്രപതി, കോൺഗ്രസ് അദ്ധ്യക്ഷ തുടങ്ങിയ നിരവധി പേർ രാജ് ഘട്ടിലെ സമാധിയിൽ പുഷ്പാർച്ചന നടത്തി ആദരജ്ഞ്ഞലികൾ അർപ്പിച്ചു.

Read Also : ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന് 152-ാം ജന്മവാർഷികം

ഗാന്ധി ജയന്തിയുടെ ഭാഗമായ് സർവമത പ്രാർത്ഥനയും രാജ്ഘട്ടിൽ ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ജന്മം കൊണ്ട് പ്രശസ്തമായ ഗുജറാത്തിലെ പോർബന്ധറിലും വിവിധ പരിപാടികളോടെ ആണ് ജയന്തി സമുചിതമായ് ആചരിച്ചത്. ഡൽഹിയിലെ കേരള ഹൌസിലും ഗാന്ധ് ജയന്തി ആചരിച്ചു.

Story Highlights: pm modi gandhi jayanti

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here