പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി കൊൽക്കത്ത; ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോൽപിച്ചു

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത 116 റൺസ് എന്ന വിജയലക്ഷ്യം 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ നേടി.
ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. പോയിന്റ് പട്ടികയിൽ കൊൽക്കത്ത നാലാമതെത്തി. വെങ്കിടേശ് അയ്യരെയും രാഹുൽ ത്രിപാഠിയെയും നഷ്ടമായ ശേഷം ശുഭ്മൻ ഗിൽ നേടിയ അർദ്ധസെഞ്ച്വറിയാണ് കൊൽക്കത്തയുടെ വിജയം ഉറപ്പാക്കിയത്. ശുഭ്മൻ ഗിൽ 51 പന്തിൽ 57 റൺസ് നേടി.
Read Also : ഐപിഎൽ 2021 ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച; കൊൽക്കത്തയ്ക്ക് 116 റൺസ് വിജയലക്ഷ്യം
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ 20 ഓവറിൽ 115-8 എന്ന സ്‌കോറിൽ കൊൽക്കത്ത ഒതുക്കി. 26 റൺസെടുത്ത നായകൻ കെയ്‌ൻ വില്യംസണാണ് ടോപ് സ്‌കോറർ. സൗത്തിയും മാവിയും ചക്രവർത്തിയും രണ്ട് വീതവും ഷാക്കിബ് ഒരു വിക്കറ്റും നേടി.
Story Highlights: ipl-2021-live-score-updates-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here