Advertisement

സെറിബ്രൽ പാഴ്സി ബാധിച്ച യുവാവിനോട് ആശ്രയ കേന്ദ്രത്തിൻ്റെ ക്രൂരത; പരാതിയുമായി സഹോദരൻ

October 4, 2021
Google News 2 minutes Read

തിരുവനന്തപുരത്ത് സെറിബ്രൽ പാഴ്സി ബാധിച്ച യുവാവിനോട് കൃപാലയം ആശ്രയ കേന്ദ്രത്തിൻ്റെ ക്രൂരത. ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടതായി വിഷ്ണു പ്രസാദിന്റെ സഹോദരൻ ആനന്ദ് ആരോപിച്ചു. ആനയറ സ്വദേശി 35 കാരനായ വിഷ്ണുപ്രസാദാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. ആരോഗ്യവാനായി ആശ്രയ കേന്ദ്രത്തിലേൽപ്പിച്ച യുവാവ് 6 മാസത്തിന് ശേഷം എല്ലും തോലുമായി.

യുവാവിന്റെ ശരീരത്ത് വൃണങ്ങൾ ഉള്ളതായും നട്ടെല്ല് വളഞ്ഞ് എല്ലുകൾ തേമ്പിയ അവസ്ഥയിലായെന്നും സഹോദരൻ ആനന്ദ് പറഞ്ഞു. പരസഹായമില്ലാതെ അനങ്ങാനാവാത്ത അവസ്ഥയിലാണ് വിഷ്ണു പ്രസാദ്.

അതേസമയം സംഭവത്തിൽ ശ്രീകാര്യം കൃപാലയം ഓൾഡേജ് ഹോമിനെതിരെ വിഷ്ണുപ്രസാദിൻ്റെ സഹോദരൻ ആനന്ദ് ശ്രീകാര്യം പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകി. കൃപാലയം ഉടമ അനിൽ തോമസ്, നഴ്സ് മിനി, ജീവനക്കാരനായ സബിൻ ലാൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

മാതാപിതാക്കൾ മരണപ്പെട്ടതിനെ തുടർന്ന് വിഷ്ണുപ്രസാദിനെ സഹോദരനാണ് സംരക്ഷിച്ചിരുന്നത്.
ആനന്ദിനും ഭാര്യക്കും വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്നാണ് വിഷ്ണുപ്രസാദിനെ കൃപാലയത്തിലാക്കിയത്. അഡ്വാൻസായി 50,000 രൂപയും പ്രതിമാസം 20,000 രൂപയും സഹോദരൻ്റെ ചെലവിനായി കൃപാലയത്തിന് നൽകിയിരുന്നതായി ആനന്ദ് പറഞ്ഞു. 5 മാസത്തിന് ശേഷം വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം മടങ്ങിയെത്തി സഹോദരനെ കാണാനെത്തിയപ്പോൾ നടുങ്ങി പോയെന്നും ആനന്ദ് വ്യക്തമാക്കി.

Read Also : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

സഹോദരൻ്റെ പൂർണ സംരക്ഷണവും ഉത്തരവാദിത്തവും കൃപാലയം നടത്തിപ്പുകാർ വാഗ്ദാനം ചെയ്തതിനാൽ ചോദിച്ച പണം നൽകിയെന്നും ആനന്ദ് കൂട്ടിച്ചേർത്തു.അതേസമയം വിഷ്ണുപ്രസാദിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം ഇഇക്കാര്യത്തിൽ പ്രതികരണവുമായി ആശ്രയ കേന്ദ്രം രംഗത്തെത്തി. സ്ഥാപനത്തിൽ അത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും വിഷ്ണു പ്രസാദിന് എല്ലാ സൗകര്യങ്ങളും നല്കിയിരുന്നുവെന്നും കൃപാലയം എം ഡി അനിൽ പ്രതികരിച്ചു.

Read Also : കെ-റെയിലില്‍ യുഡിഎഫിന് വിമര്‍ശനം; സങ്കുചിത കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി

Story Highlights: cruelty to the young man tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here