Advertisement

‘അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം’; രാഷ്ട്രപതിക്ക് കത്തയച്ച് കിസാൻ മോർച്ച

October 4, 2021
Google News 2 minutes Read
Samyukt Kisan Morcha

ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന കര്‍ഷകരെ കാറിടിപ്പിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് സംയുകത കിസാൻ മോർച്ച. സുപ്രിംകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

അതേസമയം കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസെടുത്തു. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുപി സംഭവത്തില്‍ പ്രതിഷേധിച്ച് മരിച്ചവരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കര്‍ഷകര്‍. ഡല്‍ഹി യുപി ഭവനില്‍ കര്‍ഷകര്‍ പ്രതിഷേധിക്കും. ലഖിംപുരിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. അപകടത്തില്‍ പരുക്കേറ്റ് പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്.

കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 14 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. പ്രതിഷേധത്തിനെത്തിയ കര്‍ഷര്‍ക്കുനേരെ ബോധപൂര്‍വം വാഹനമിടിച്ചുകയറ്റുകയായിരുന്നു എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെ ഉന്നയിക്കുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി ജില്ലാ മജിസ്‌ട്രേറ്റിനും നല്‍കിയിട്ടുണ്ട്.

Read Also : കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ സീതാറാം യെച്ചൂരി; ബിജെപിയുടേത് ബ്രിട്ടീഷുകാര്‍ ചെയ്തതിനെക്കാള്‍ വലിയ ക്രൂരത

എന്നാൽ സംഭവത്തില്‍ തന്റെ മകന് പങ്കില്ലെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനെ എതിര്‍ക്കുന്നതാണ് എഫ്‌ഐആര്‍.വഹനവ്യൂഹത്തില്‍ തന്റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

Read Also : മഹാപഞ്ചായത്തിന് എത്തിയത് 10 ലക്ഷത്തിലധികം പേർ: സംയുക്ത കിസാൻ മോർച്ച

Story Highlights: Samyukt Kisan Morcha sends letter to President

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here