23
Oct 2021
Saturday
Covid Updates

  പത്ത് രൂപയ്ക്ക് ഊണ്; പദ്ധതിയുമായി കൊച്ചി കോർപറേഷൻ

  kochi 10 rupee lunch

  എറണാകുളം നഗരത്തിലെത്തുന്ന ആരും വിശന്നിരിക്കരുതെന്ന മുദ്രാവാക്യവുമായി 10 രൂപയ്ക്ക് ഊണ് എന്ന പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ. കുടുംബശ്രീയുടെ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക് ചലചിത്ര താരം മഞ്ജു വാര്യരാണ് നിർവഹിച്ചത്. ( kochi 10 rupee lunch )

  കൊച്ചി കോർപറേഷനിലെ 2021 ലെ ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതിയായിരുന്നു സമൃദ്ധി @ കൊച്ചി. നഗരസഭാ മേയറുടെ സ്വപ്‌ന പദ്ധതിയായിരുന്നു ഇതെന്ന് പ്രൊജക്ട് ഓഫിസറായ ചിത്ര ട്വന്റിഫോറിനോട് പറഞ്ഞു.

  Read Also : 25 രൂപക്ക് ഊണ് കിട്ടുമോ എന്ന് സംശയം പ്രകടിപ്പിച്ചവർക്ക്: ധനമന്ത്രി തോമസ് ഐസക്കിന്റെ കുറിപ്പ്

  മഞ്ജു വാര്യർ പായസം വിളമ്പിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 14 വനിതകളാണ് ഇതിന് പിന്നിൽ. 1500 പേർക്ക് ഒരു ദിവസം ഭക്ഷണം നൽകാവുന്ന തരത്തിലുള്ള ആധുനിക സംവിധാനങ്ങളോട്കൂടിയ അടുക്കളയാണ് പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്.

  ഊണിൽ എന്തെല്ലാം ?

  സാമ്പാർ/ ഏതെങ്കിലും ഒഴിച്ചകറി
  തോരൻ
  അച്ചാർ

  സ്‌പെഷ്യൽ വിഭവങ്ങൾക്ക് പ്രത്യേകം പണം നൽകണം. പക്ഷേ മിതമായ നിരക്ക് മാത്രമേ ഈടാക്കൂ എന്ന് മേയർ എം അനിൽ കുമാർ അറിയിച്ചു.

  20 രൂപയ്ക്ക് ഊണ് നൽകുന്ന സർക്കാരിന്റെ ജനകീയ ഹോട്ടലിനെതിരെ വിമർശനം ഉയർന്ന് വരുന്ന സാചര്യത്തിലാണ് കൊച്ചി കോർപറേഷന്റെ പുതിയ പദ്ധതി. അതേസമയം, സംസ്ഥാന സർക്കാരിന്റെ ജനകീയ ഹോട്ടൽ പദ്ധതി മികവുറ്റതാക്കാൻ പൊതുജനങ്ങളുടെ പിന്തുണയഭ്യർത്ഥിച്ച് മഖ്യമന്ത്രി പിണറായി വിജയൻ ഫോസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

  ‘വിശപ്പുരഹിത കേരളം’ എൽഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പുകളിൽ ഒന്നാണ് പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾ. 202021 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അധികം വൈകാതെ ഉടലെടുത്ത കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതിയിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.
  തുടർന്ന് 2021 മാർച്ച് 31ന് ആ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 1007 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ നമുക്കു സാധിച്ചു. ഇന്നത് 1095 ഹോട്ടലുകളിൽ എത്തി നിൽക്കുന്നു. അവയുടെ എണ്ണം ഇനിയും വർദ്ധിക്കുന്നതായിരിക്കും. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിനു മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 1.50 ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഭക്ഷണം പാർസൽ ചെയ്ത് വിതരണം ചെയ്യാനും സാധിച്ചു. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.
  കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ജനകീയ ഹോട്ടലുകളുണ്ട്. ഇത്രയധികം ആളുകൾക്ക് ഗുണകരമായിത്തീർന്ന ഈ ബൃഹദ് പദ്ധതി വിജയകരമായി നടപ്പാക്കുക എന്നത് അതീവശ്രമകരമായ ദൗത്യമാണ്. അതേറ്റവും മികച്ച രീതിയിൽ നിർവഹിക്കാൻ തങ്ങളുടെ രാപ്പകലില്ലാത്ത അദ്ധ്വാനത്തിലൂടെ കുടുംബശ്രീ അംഗങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന അയൽക്കൂട്ടങ്ങൾക്കും സാധിച്ചിട്ടുണ്ട്. നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. വിശപ്പു രഹിത കേരളത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഈ പദ്ധതി കൂടുതൽ മികവുറ്റതാക്കാൻ പൊതുസമൂഹത്തിന്റെ ആത്മാർഥമായ പിന്തുണ അനിവാര്യമാണ്. അത് ഉറപ്പു വരുത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

  Story Highlights: kochi 10 rupee lunch

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top