Advertisement

ലംഖിപൂർ ഖേരി ആക്രമണം; അന്വേഷണത്തിന് പ്രത്യേക മേൽനോട്ട സമിതി രൂപികരിച്ചു

October 7, 2021
Google News 1 minute Read

ലംഖിപൂർ ഖേരി ആക്രമണ സംഭവത്തിൽ അന്വേഷണത്തിനായി ഡി ഐ ജിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് യു പി സർക്കാർ. ഡി ഐ ജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിൽ ഒൻപത് അംഗ മേൽനോട്ട സമിതിയാണ് രൂപീകരിച്ചത്.

ഇതിനിടെ ലംഖിപൂർ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലവ് ഖുഷ് ,ആശിഷ് പാണ്ഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം ലംഖിപൂർ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് യു പി പൊലീസ് സമൻസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിൽ യു പി പൊലീസ് നോട്ടിസ് പതിച്ചു.

Read Also : ലംഖിപൂർ ഖേരി ആക്രമണം; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് സമൻസ്

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂർ സന്ദർശനത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകരുടെ നേർക്ക് മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ 9 പേർക്കാണ് ജീവൻ നഷ്ടമായത്.

Story Highlights: lakhimpur kheri violence investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here