Advertisement

ലംഖിപൂർ ഖേരി ആക്രമണം; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് സമൻസ്

October 7, 2021
Google News 1 minute Read

ലംഖിപൂർ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സമൻസ് അയച്ച് യു പി പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂർ സന്ദർശനത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകരുടെ നേർക്ക് മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ 9 പേർക്കാണ് ജീവൻ നഷ്ടമായത്.

ഇതിനിടെ ലഖിംപൂർ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രിംകോടതി അന്വേഷണ വിവരം തേടി. എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്‌തോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. എത്ര പേർക്കെതിരെ കേസെടുത്തു, ആരെല്ലാം അറസ്റ്റിലായി തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രിംകോടതിയുടെ നടപടി.

Read Also : ലഖിംപൂരിൽ എത്ര പേർക്കെതിരെ കേസെടുത്തു?; യു.പി സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രിംകോടതി

അതേസമയം ലഖിംപൂർ ഖേരി ആക്രമണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ചു. ലഖിംപൂരിൽ നിരപരാധികളുടെ അരുംകൊലയ്‌ക്കെതിരെ രാജ്യ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷൻ. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണം.

Read Also : കർഷകർ കല്ലെറിഞ്ഞിട്ടില്ല, വാഹനം ഇടിച്ചു കയറ്റിയതു തന്നെ; കേന്ദ്രമന്ത്രിയുടെ വാദം പൊളിക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്

Story Highlights: lakhimpur kheri violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here