ഒരു ദശകത്തിന് ശേഷം രേവതി വീണ്ടും സംവിധായികയാകുന്നു; നായികയായി കാജോൾ

നടിയും സംവിധായകയുമായ രേവതി പതിനൊന്നുവർഷത്തെ ഇടവേളയ്ക്ക് സിഹം വീണ്ടും സംവിധാന രംഗത്തേക്ക്. ബോളിവുഡ് താരം കജോളിനൊപ്പം ‘ദി ലാസ്റ്റ് ഹുറാ’ എന്ന ചിത്രമാണ് രേവതി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലൈവ് പ്രൊഡക്ഷൻസിന്റെയും ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുരാജ് സിങ്, ശ്രദ്ധ അഗർവാൾ എന്നിവരാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ കാജോളും പങ്കുവെച്ചിട്ടുണ്ട്. ( revathy director kajol )
കാജോൾ തന്റെ ഇൻസ്റ്റാഗ്രാമിലാണ് പുതിയ ചിത്രത്തിന്റെ വാർത്ത പങ്കുവെച്ചത്. ചിത്രത്തിന്റെ ഹൃദയസ്പർശിയായ കഥ തന്നെ പ്രോജക്റ്റിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചുവെന്നാണ് കജോൾ കുറിക്കുന്നത്. ‘രേവതി എന്നെ നായികയാക്കി സംവിധാനം ചെയ്യുന്ന എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ വളരെ സന്തോഷമുണ്ട്.. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് പേര്. എന്നെ വേഗത്തിൽ സമ്മതം മൂളിപ്പിച്ച ഹൃദയത്തിൽ തൊടുന്ന ഒരു കഥയാണിത്’ കജോൾ കുറിക്കുന്നു.
‘ദി ലാസ്റ്റ് ഹുറേ’ നിലവിൽ പ്രീപ്രൊഡക്ഷൻ ജോലികളിലാണ്. സമീർ അറോറയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സിനിമയിൽ സുജാത എന്ന കഥാപാത്രമായാണ് കജോൾ എത്തുന്നത്. മുമ്പ് ദേശീയ പുരസ്‌കാരം നേടിയ ‘മിത്ര, മൈ ഫ്രണ്ട്’, ഫിർ മിലേങ്കെ എന്നീ സിനിമകൾ രേവതി സംവിധാനം ചെയ്തിട്ടുണ്ട്.
Story Highlights: revathy director kajol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here