Advertisement

ഐപിഎൽ 2021; ഇന്നത്തെ രണ്ടാം മത്സരത്തിൽ ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 165 റൺസ് വിജയലക്ഷ്യം

October 8, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 165 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ 164/ 4 എന്ന നിലയിലാണ് ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിച്ചത്. ശിഖർ ധവാനും, പൃഥ്വി ഷായും നൽകിയ മികച്ച തുടക്കം ഡൽഹി മധ്യനിരയ്ക്ക് മുതലെടുക്കാനായില്ല. ഒരു ഘട്ടത്തിൽ സ്കോർ 200 ന് മുകളിൽ എത്തുമായിരുന്ന ഡൽഹിയെ കൃത്യതയാർന്ന ബൗളിങ്ങിലൂടെ ബാംഗ്ലൂർ 165 ന് എറിഞ്ഞിട്ടു.11-ാം ഓവറിലെ ആദ്യ പന്തിൽ ഹർഷാൽ പട്ടേലാണ് ആർസിബിക്ക് ബ്രേക്ക്‌ത്രൂ നൽകിയത്.

16 പന്തിൽ ഫിഫ്റ്റിയുമായി ഇഷാൻ കിഷൻ; ഹൈദരാബാദിനെതിരെ മുംബൈക്ക് മികച്ച തുടക്കം

ടോസ് നേടിയ ആർസിബി നായകൻ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് കോലിപ്പടയും റിഷഭ് പന്തും സംഘവും ഇറങ്ങിയത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. അതേസമയം ക്വാളിഫയർ പ്രതീക്ഷയവസാനിച്ച ബാംഗ്ലൂരിന് പ്ലേ ഓഫിന് മുമ്പ് മേൽക്കൈ നേടാൻ വിജയം അനിവാര്യമാണ്.

Story Highlights: ipl-live-score-update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement