കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു

കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ ആഷിഫ് , റൈഹാൻ എന്നിവരാണ് മരിച്ചത്. റൈഹാന്റെ മൃതദേഹം എയർ ഫോഴ്സ് ഇന്ന് കണ്ടെത്തി. താമരക്കുടി സ്വദേശി ആഷിഫിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത് . പരിസരവാസികളായ നാല് കുട്ടികള്‍ ചേര്‍ന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ആറ് മണിയോടെ ആഷിഫിന്റെ മൃതദേഹം കണ്ടെത്തിയത്.
Read Also : ഒരു രാജ്യത്തിൻറെ ഇന്റർനെറ്റ് സേവനം മുടക്കിയ മുത്തശ്ശി…
Story Highlights: two childrens drown to death in Kadalundi River
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here