ഈരാറ്റുപേട്ട നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് വിട്ടുനില്‍ക്കും

ഈരാറ്റുപേട്ട നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ഈരാറ്റുപേട്ടയിലെ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. സ്വന്തം നിലയില്‍ ഭരണത്തിലേറാന്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം.
തിങ്കളാഴ്ചയാണ് നഗരസഭയിലെ ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനും തുടര്‍ന്ന് ഭരണത്തില്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി.
Read Also : ഈരാറ്റുപേട്ട എസ്ഡിപിഐ ബന്ധം; വിശദീകരണവുമായി സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി
നേരത്തെ എസ്ഡിപിഐ പിന്തുണയില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായത് വിവാദമായിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ മുസ്ലീം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരെ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് വിവാദമായത്.
Story Highlights: eerattupetta corporation
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!