1934ലെ ഭരണഘടന അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

സഭകള്‍ ഒന്നാകണമെന്ന കോടതിയുടെ ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് യാക്കോബായ സഭ. പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിക്കാതെ സഭകളൊന്നാകില്ലെന്ന് യാക്കോബായ സഭാ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശങ്ങളെ രൂക്ഷമായ ഭാഷയിലാണ് യാക്കോബായ സഭ വിമര്‍ശിച്ചത്. jacobite church
ഓര്‍ത്തഡോക്‌സ് സഭാ വിഭാഗത്തിന് സ്വതന്ത്രസഭയായി മുന്നോട്ടുപോകാം. വിധിയിലെ വിയോജിപ്പ് കോടതിയെ അറിയിക്കുമെന്നും യാക്കോബായ സഭ അറിയിച്ചു. 1934ലെ ഭരണഘടനയനുസരിച്ച് മാത്രം സഭകള്‍ ഒന്നാകണമെന്ന് പറയുന്നതിനോട് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഇത് യോജിച്ച ശേഷം പിരിഞ്ഞ സഭയാണ്. അതുകൊണ്ട്, അവര്‍ക്ക് വേണ്ടത് സ്വതന്ത്രസഭയാണ്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അവരുടെ അവരുടെ ദേവാലയങ്ങളുമായി മുന്നോട്ടുപോകാം’. ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
സഭാ ഐക്യമെന്ന കോടതി നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഔദ്യോഗികമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ യാക്കോബായ സഭാ അധികൃതര്‍ അറിയിച്ചു. ‘യാക്കോബായ സഭാചരിത്രം കേരളസമൂഹത്തെ പഠിപ്പിക്കേണ്ടതില്ല. ചില കാര്യങ്ങള്‍ സുന്നഹദോസിന് ശേഷം ജ.ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ രേഖപ്പെടുത്തും’. സഭ വ്യക്തമാക്കി.
യാക്കോബായ- ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനി രണ്ടു വിഭാഗമില്ലെന്നും ഒരുമിക്കണമെന്നും 1934ലെ സഭാ ഭരണഘടന അനുസരിച്ചാണ് പള്ളികള്‍ ഭരിക്കപ്പെടേണ്ടതെന്നുമായിരുന്നു കോടതി പരാമര്‍ശം.
Story Highlights: jacobite church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here