ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക കേസ്; ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല,ഘട്ടം ഘട്ടമായി നടപ്പാക്കും: സർക്കാർ

ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക കേസിൽ സുപ്രിംകോടതിയുടെ ഉത്തരവ് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് സർക്കാർ. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷമില്ലാതെ വിധി നടപ്പാക്കുമെന്നും സർക്കാർ പറഞ്ഞു.
ഇരുവിഭാഗങ്ങൾ സംഘടിക്കുന്നത് ആക്രമങ്ങൾക്ക് വഴിവെയ്ക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തരം നീക്കങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കും. പതിമൂന്ന് പള്ളികളിൽ സുപ്രിം കോടതിയുടെ ഉത്തരവ് നടപ്പാക്കാക്കി കഴിഞ്ഞതായും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് പള്ളികമ്മിറ്റികൾ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. വിഷയത്തിൽ ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.
പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവുകൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
Read Also : പള്ളിത്തർക്ക കേസിലെ ഹൈക്കോടതി ഇടപെടൽ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ
എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പള്ളിതർക്ക പ്രശ്നത്തിൽ സുപ്രിംകോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു.
Read Also : ഓർത്തോഡോക്സ് സഭ മെത്രാപ്പോലീത്തമാർ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
Story Highlights: GOVT On orthodox jacobite church dispute case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here