തണ്ണീർപന്തൽ സിപിഐഎം സമ്മേളനത്തിൽ കൊവിഡ് ബാധിതർ പങ്കെടുത്തു

പാലക്കാട് കണ്ണാടി തണ്ണീർ പന്തൽ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ കൊവിഡ് ബാധിതർ പങ്കെടുത്തു. പാർട്ടി അംഗമായ ശ്രീധരനും ഭാര്യയുമാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പങ്കെടുത്തത്. ഈ മാസം അഞ്ചിനാണ് ശ്രീധരന് കൊവിഡ് പോസിറ്റീവായത്.
കൊവിഡ് രോഗബാധിതരും ക്വാറന്റെയ്‌നില്‍ കഴിയുന്നവരും ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേരത്തെ സിപിഎം നിര്‍ദേശമുണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 13.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
Read Also : കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ല: സിപിഐഎം പിബി വിലയിരുത്തൽ
Story Highlights: CPI(M) Branch Meeting
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!