Advertisement

രാസവളം അഴിമതി കേസ്; അശോക് ഗെഹ്ലോട്ടിന്റെ സഹോദരനെ വിളിച്ചുവരുത്തി ഇ.ഡി

October 10, 2021
Google News 1 minute Read
fertilizer scam case

രാസവളം അഴിമതി കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെഹ്‌ലോട്ടിനെ വിളിച്ചുവരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍. അഗ്രസെന്നിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ ഇ.ഡി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം 27നും അഗ്രസെന്നിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. fertilizer scam case

യുപിഎ സര്‍ക്കാരിന്റെ കാലത്ത് അധികാരത്തിലിരുന്ന 2007 മുതല്‍ 2009 വരെയുള്ള കാലയളവില്‍ സബ്‌സിഡി രാസവളം അനധികൃതമായി കയറ്റുമതി ചെയ്തതായാണ് അഗ്രസെന്‍ ഗെഹ്‌ലോട്ടിനെതിരായ ആരോപണം. കഴിഞ്ഞ വര്‍ഷം അഗ്രസെന്നിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അഗ്രസെന്നിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഇ.ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനുപുറമേ കസ്റ്റംസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read Also : ലഖിംപൂര്‍ഖേരി ആക്രമണം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് അഖിലേഷ് യാദവ്

അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന ഗൂഡാലോചനയാണ് രാസവളം അഴിമതി കേസെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പ്രതികരണം.

Story Highlights: fertilizer scam case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here