ഐപിഎൽ 2021 എലിമിനേറ്റര്‍; കൊൽക്കത്തയ്ക്ക് 139 റൺസ് വിജയലക്ഷ്യം

ഐപിഎൽ 2021 എലിമിനേറ്റര്‍ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് 139 റൺസ് വിജയലക്ഷ്യം. സുനില്‍ നരെയ്ന്റെ ബൗളിംഗ് മികവിൽ ബാംഗ്ലൂരിന് അടിപതറി. സീസണില്‍ വലിയ ഇംപാക്ടൊന്നും സൃഷ്ടിക്കാതിരുന്ന നരെയ്ന് നിര്‍ണായക മത്സരത്തിൽ തന്റെ നാല് ഓവറിലും ഓരോ വിക്കറ്റ് വീഴ്ത്തി. അതും ശ്രീകര്‍ ഭരത്, വിരാട് കോലി, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല് എന്നീ വമ്പന്‍ പേരുകാരുടെ വിക്കറ്റുകള്‍.
Read Also:മുഹമ്മദ് നബിയെ അപമാനിച്ചു, തെലങ്കാനയിൽ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം
ആദ്യ ഓവറില്‍ ശ്രീകര്‍ ഭരതിനെ(9) ലോംഗ് ഓഫില്‍ വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ചാണ് നരെയ്ന് തുടങ്ങിയത്. രണ്ടാമത്തെ ഓവറിലാവട്ടെ വിരാട് കോലിയെ(39) ബൗള്‍ഡാക്കി.ഒരോവറിന്റെ ഇടവേളയില്‍ വീണ്ടും പന്തെടുത്തപ്പോള്‍ സമാനമായി എബിഡിയേയും(11) ബൗള്‍ഡാക്കി.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന് വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമും കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇറങ്ങിയത്. ഇന്ന് ജയിക്കുന്നവര്‍ ജയിക്കുന്നവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടുമ്പോള്‍ തോല്‍ക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങും.
Story Highlights: ipl2021-eleminator-score-update-
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!