Advertisement

മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

October 14, 2021
Google News 2 minutes Read
mattupetty dam shutter opened

ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു. ഒരു ഷട്ടർ 5 സെന്റി മീറ്റർ ഉയർത്തി. രണ്ടേമുക്കാൽ ക്യുമിക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത് ജലനിരപ്പ് ഉയർന്നതും റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യം ആയതിനാലുമാണ് ഷട്ടറുകൾ തുറന്നത്. ( mattupetty dam shutter opened )

നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് 02:00 ന് നാല് ഷട്ടറുകളും 10 സെന്റിമീറ്റർ വീതം (മൊത്തം 160 സെ.മി) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Read Also : സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരാൻ സാധ്യത

അതേസമയം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത് 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ആന്ധ്രാ പ്രദേശ് ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Story Highlights : mattupetty dam shutter opened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here