Advertisement

മോശം ഫോം; ടി20 ലോകകപ്പ് ടീമിൽ നിന്ന് പിന്മാറാൻ തയാറെന്ന് ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ

October 19, 2021
Google News 1 minute Read

ബാറ്റിംഗിലെ മോശം ഫോം കണക്കിലെടുത്ത് ടി20 ലോകകപ്പിൽ ടീമിൽ നിന്ന് സ്വയം മാറി നിൽക്കാൻ തയാറാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. ഓയിൻ മോർഗൻറെ കീഴിലാണ് ഇംഗ്ലണ്ട് 2019ൽ ഏകദിന ലോകകപ്പ് കിരീടം നേടിയത്. എന്നാൽ ഐപിഎല്ലിൽ 11.08 ശരാശരിയിൽ 133 റൺസ് മാത്രമാണ് മോർഗൻ നേടിയത്.

‘സ്വയം മാറി നിന്ന് മറ്റൊരാൾക്ക് അവസരം നൽകാൻ ഞാൻ തയാറാണ്. ഇംഗ്ലണ്ട് ടീം ലോകകപ്പ് നേടുന്നതിന് തടസമായി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ റൺസടിക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. പക്ഷെ എൻറെ ക്യാപ്റ്റൻസി അത്ര മോശമാണെന്ന് തോന്നുന്നില്ല. ഇതെല്ലാം വ്യത്യസ്ത വെല്ലുവിളികളായി കാണാനാണ് ഞാൻ ആഗ്രഹിക്കനുന്നത്.

Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…

ഒരു ബൗളറല്ലാത്ത സ്ഥിതിക്ക് ഫീൽഡിംഗിലും കാര്യമായി സംഭാവന ചെയ്യാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് എൻറേതായ സംഭാവന നൽകാൻ കഴിയും. മോശം ഫോമിൻറെ കാലമൊന്നും എനിക്ക് മറികടക്കാനായിരുന്നില്ലെങ്കിൽ ഇപ്പോൾ ഞാനിവിടെ നിൽക്കില്ലായിരുന്നു. ടി20 ക്രിക്കറ്റിൽ എപ്പോഴും റിസ്ക് എടുത്ത് ബാറ്റ് ചെയ്യേണ്ടിവരും. ഞാനും അത് തന്നെയാണ് ചെയ്യുന്നത്. ടീം ആവശ്യപ്പെടുന്നിടത്തോളം ടീമിൽ തുടരും. വേണ്ടാ എന്നു പറഞ്ഞാൽ മാറി നിൽക്കുമെന്നും’ മോർഗൻ പറഞ്ഞു.

അവസാനം നടന്ന ടി20 ലോകകപ്പിൽ മോർഗൻറെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ഫൈനലിലുമെത്തിയിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുമായി നടന്ന സന്നാഹ മത്സരത്തിൽ മോർഗന് ഇംഗ്ലണ്ട് വിശ്രമം നൽകിയിരുന്നു.

Story Highlights : t20-world-cup-2021-eoin-morgan-ready-to-drop-himself-from-england-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here