Advertisement

കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച നയം തീരുമാനിക്കല്‍; സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

October 22, 2021
Google News 1 minute Read
cpim central committee

കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച നയം തീരുമാനിക്കുന്നതിന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വിഷയത്തില്‍ പൊളിറ്റ് ബ്യൂറോയില്‍ ഭിന്നതയുണ്ട്. ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ഇടത് മതേതര ചേരി നയിക്കുന്നസഖ്യം വേണമെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. cpim central committee

അതേസമയം കോണ്‍ഗ്രസ് വര്‍ഗീയതയെ ചെറുക്കുന്നതില്‍ പരാജയപ്പെടുന്നു എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം പ്രായോഗികമല്ലെന്നാണ് ബംഗാള്‍ ഘടകം ചൂണ്ടിക്കാണിക്കുന്നത്.

Read Also : സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം; തെരഞ്ഞെടുപ്പ് അവലോകനം പ്രധാന അജണ്ട

ദേശീയ സാഹചര്യവും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വ്യത്യസ്തമാണെന്നാണ് ബംഗാള്‍ നേതാക്കളുടെ നിലപാട്. ഇതിനെ തുടര്‍ന്നാണ് വിഷയം പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റിക്ക് വിട്ടത്. പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കുകയാണ് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട.

Story Highlights : cpim central committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here