Advertisement

യോഗേന്ദ്ര യാദവിനെ സസ്‌പെന്റ് ചെയ്ത് സംയുക്ത കിസാൻ മോർച്ച

October 22, 2021
Google News 1 minute Read
yogendra yadav suspended

സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്ത് സംയുക്ത കിസാൻ മോർച്ച. ലഖിംപുർ സംഭവത്തിൽ മരിച്ച ബിജെപി പ്രവർത്തകൻ ശുഭം മിശ്രയുടെ ബന്ധുക്കളെ സന്ദർശിച്ചതിനാണ് നടപടി. കർഷകർക്ക് മേൽ ഇടിച്ചുകയറ്റിയ വാഹനത്തിന്റെ ഡ്രൈവർ ശുഭം മിശ്രയാണെന്ന് ആരോപണമുയർന്നിരുന്നു.

കർഷക പ്രക്ഷോഭം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയിലെ ശക്തമായ സാന്നിധ്യമാണ് യോഗേന്ദ്ര യാദവ്. എന്നാൽ, ബിജെപി പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിച്ചത് കർഷക പ്രക്ഷോഭത്തിന് ഗുണകരമല്ലെന്ന് സംയുക്ത കിസാൻ മോർച്ച വിശദീകരിച്ചു. കോർ കമ്മിറ്റിയിൽ നിന്ന് ഒരു മാസത്തേക്ക് മാറ്റിനിർത്തും. പ്രക്ഷോഭ വേദികളിൽ സംസാരിക്കാൻ അനുവദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

Read Also : ലഖിംപൂർ ഖേരി ആക്രമണം; ‘അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക’: പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധം

അതേസമയം, സിംഗുവിൽ ദലിത് യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മുഴുവൻ വിവരങ്ങളും സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

Story Highlights : yogendra yadav suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here