മോൻസൺ ജയിലിൽ ഇരുന്ന് പരാതികൾ ഒതുക്കുന്നു; കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ എം ടി ഷമീർ. മോൻസൺ ജയിലിൽ ഇരുന്ന് പരാതികൾ ഒതുക്കുന്നുവെന്ന് എം ടി ഷമീർ പറഞ്ഞു. ജയിലിൽ നിന്ന് വിളിച്ച നമ്പറുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പരാതിയും മൊഴിയും നൽകാൻ എത്തുന്നവരെ മോൻസൺ സ്വാധീനിക്കുന്നുണ്ടെന്ന് എം ടി ഷമീർ ട്വന്റി ഫോറിനോട് പറഞ്ഞു.
ഇതിനിടെ മോൻസൺ മാവുങ്കലിന്റെ പേഴ്‌സണൽ മേക്കപ്പ് മാൻ ജോഷി അറസ്റ്റിലായി . മോൻസണിനൊപ്പം മേക്കപ്പ് മാനും പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി ലഭിച്ചിരുന്നു. ഇന്ന് രാവിലെ ജോഷിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നാളെ എറണാകുളം പോക്സോ കോടതിയിൽ ഹാജരാക്കും.
Read Also : മോൻസണിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റേത് എന്ന് സംശയിക്കുന്ന എല്ലുകൾ പിടികൂടി
തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്. പരാതിയിൽ മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ ഫോറൻസിക് പരിശോധന നടത്തിയിരുന്നു . പരാതിക്കാരിയെ മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Story Highlights : m t shameer about monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here