Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (24-10-2021)

October 24, 2021
Google News 3 minutes Read
oct 24 top news

സ്വർണക്കടത്ത് : പ്രൊട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയും കോൺസുൽ ജനറലും കൂടിക്കാഴ്ച നടത്തി ( oct 24 top news )

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തെ മുൻമന്ത്രിമാർക്കെതിരെ അന്വേഷണം തുടരുന്നതായി കസ്റ്റംസ്. വിദേശ കറൻസി കടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.ഒആർ. നമ്പർ 13 എന്ന നമ്പരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ( gold smuggling pinarayi vijayan )

മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാർ അവാർഡ് കേരളത്തിന്

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിൾ ട്രാൻസ്‌പോർട്ട് സിസ്റ്റം’ അവാർഡ് കേരളത്തിന് ലഭിച്ചെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സർക്കാരിന്റെ ഭവനനഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡാണിത്. ( kerala gets best sustainable urban development award )

മോൻസന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകൾ പിടികൂടി

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ ( monson mavunkal ) കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകൾ ( whale bones ) പിടികൂടി. വനം വകുപ്പാണ് വാഴക്കാലയിലെ വീട്ടിൽ നിന്നും ഇവ പിടിച്ചത്. കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് തൊട്ടു മുൻപ് ഇവ മാറ്റിയിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.

മോൻസൺ മാവുങ്കലിന്റെ ഒളികാമറ വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

മോൻസൺ മാവുങ്കലിന്റെ ഒളികാമറ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പീഡനത്തിനിരയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒളി കാമറകൾ മോൻസൺ മൊബൈൽ ഫോൺ വഴി നിയന്ത്രിച്ചതായി കണ്ടെത്തിയിരുന്നു. മോൻസണിന്റെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവ് നശിപ്പിച്ചതിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും.

100 കോടി വാക്‌സിൻ ഡോസുമായി രാജ്യം അഭിമാന മുഹൂർത്തത്തിൽ; ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

100 കോടി വാക്‌സിൻ ഡോസ് എന്ന അഭിമാന മുഹൂർത്തത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്. രാജ്യത്തിന് കോടി നമസ്‌ക്കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പുതു ഊർജത്തിൽ മുന്നേറുകയാണെന്നും മോദി പറഞ്ഞു. ( pm mann ki bath 2021 )

Story Highlights : oct 24 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here