Advertisement

പറഞ്ഞതില്‍ പിന്നോട്ടില്ല; മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നു; കെ മുരളീധരന്‍

October 26, 2021
Google News 0 minutes Read

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നു എന്ന് കെ മുരളീധരന്‍ എം പി. താന്‍ ഉദ്ദേശിച്ചത് പക്വതയില്ലാത്ത പെരുമാറ്റമെന്നാണ്. അപക്വമായി പെരുമാറുന്ന മേയറുടെ നടപടികള്‍ക്കെതിരേ വിമര്‍ശനം തുടരും. എന്നാൽ പ്രസ്താവന മേയര്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ആനാവൂര്‍ നാഗപ്പനും ഡി.വൈ.എഫ്.ഐയും തനിക്ക് സര്‍ട്ടിഫിക്കേറ്റ് തരേണ്ട ആവശ്യമില്ല. ശരീരത്തിന്റെ സൗന്ദര്യം വാക്കുകളില്‍ ഇല്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഖേദിക്കുന്നതില്‍ ഒരു അഭിമാന പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തനിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കെ.മുരളീധരന്‍ എം.പിക്കെതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here