Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 26-10-2021)

October 26, 2021
Google News 2 minutes Read
oct 26 top news

കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുന്നു ( oct 26 top news )

കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുന്നു. ഇതിനായി അന്തിമ കരട് ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങി. ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകും. ഇതോടൊപ്പം വായ്പാ കുടിശിക തിരിച്ചടയ്ക്കാൻ കൂടുതൽ ഗഡുക്കൾ അനുവദിക്കും.

വിവാദപരാമർശം: പരാതി നൽകി ആര്യാ രാജേന്ദ്രൻ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ

അധിക്ഷേപകരമായ പരാമർശവുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ എം.പിക്കെതിരെ പരാതി നൽകി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ആര്യാ രാജേന്ദ്രൻ പരാതി നൽകിയത്. കെ. മുരളീധരനെതിരെ കേസെടുക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ദേഹത്താകെ മണ്ണ്; വായിൽ ഷോൾ തിരുകിയ നിലയിൽ; കൊട്ടൂക്കര പീഡനത്തെ കുറിച്ച് പ്രദേശവാസി

മലപ്പുറം കൊട്ടൂക്കരയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രദേശവാസി. അര്‍ദ്ധനഗ്നയായിട്ടാണ് പെണ്‍കുട്ടി അഭയം തേടിയത്. ദേഹത്താകെ മണ്ണ് പറ്റിയിരുന്നുവെന്നും പ്രദേശവാസി ട്വന്റിഫോറിനോട് പറഞ്ഞു.

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ് : ഡിജിപി അനിൽകാന്തിന്റെ മൊഴിയെടുത്തു

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ ഡിജിപി അനിൽകാന്തിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത് മോൻസൺ പൊലീസ് ക്ലബ്ബിൽ തങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഡിജിപിക്ക് മോൻസൻ ഉപഹാരം നൽകിയ ചിത്രവും പുറത്തു വന്നിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് വ്യക്തത തേടി.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടി

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോൾ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ( mullaperiyar water level rises again )

Story Highlights : oct 26 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here