ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സിനിമാ പ്രദർശനം ആരംഭിക്കുന്നു

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സിനിമകളുടെ പ്രദർശനം ആരംഭിക്കും. തിങ്കളാഴ്ച തീയറ്റർ തുറന്നെങ്കിലും പ്രദർശനം ഉണ്ടായിരുന്നില്ല.
നോ ടൈം ടു ഡൈ, വെനം തുടങ്ങിയ ഇംഗ്ലീഷ് സിനിമകളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനായ ഡോക്ടർ വ്യാഴ്ച്ച തീയറ്ററുകളിൽ എത്തും.
Read Also : മുല്ലപ്പെരിയാർ വിഷയം : തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മലയാള സിനിമാതാരങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് തമിഴ് സംഘടന
മലയാള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിൽ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം സിനിമ സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി സാംസ്‌കാരിക മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല യോഗത്തിനും സാധ്യതയുണ്ട്.
Story Highlights : cinema theater opens today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here