Advertisement

ടി20 ലോകകപ്പ്: പാകിസ്താനെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകർച്ച

October 29, 2021
Google News 6 minutes Read

ടി20 ലോകകപ്പിലെ അയൽക്കാരുടെ സൂപ്പർ 12 പോരാട്ടത്തിൽ പാകിസ്താനെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഫ്ഗാനിസ്ഥാൻ 10 ഓവറിൽ 65 റൺസിന് 5 വിക്കറ്റുകൾ നഷ്ടമായി. പാകിസ്താന് വേണ്ടി ഇമാദ് വാസിം 2 വിക്കറ്റും, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി എന്നിവർ ഓരോ വിക്കറ്റും നേടി.

അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ: Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Najibullah Zadran, Mohammad Nabi(c), Asghar Afghan, Gulbadin Naib, Rashid Khan, Karim Janat, Naveen-ul-Haq, Mujeeb Ur Rahman.

പാക്കിസ്ഥാൻ പ്ലേയിംഗ് ഇലവൻ: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi.

Read Also : ക്രിസ്റ്റ്യാനോയ്‌ക്ക് പിന്നാലെ പത്രസമ്മേളനത്തിനിടെ കൊക്കകോള കുപ്പി മാറ്റി വാർണറും; തിരികെ വയ്പ്പിച്ച് ഐസിസി -വിഡിയോ

ദുബായിൽ ഇതിന് മുമ്പ് നടന്ന നാലു മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. എന്നിട്ടും ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു അഫ്ഗാൻ നായകൻ. വരണ്ട പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്നതാണ് ഗുണകരമെന്ന് ടോസ് നേടിയശേഷം നബി പറഞ്ഞു.

Story Highlights : pakistan-afganistan-t20-match-live-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here