Advertisement

ടി 20 ലോകകപ്പ്; പാകിസ്താന് 148 റൺസ് വിജയലക്ഷ്യം

October 29, 2021
Google News 1 minute Read

ടി 20 ലോകകപ്പിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന് 148 റൺസ് വിജയലക്ഷ്യം. ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ രണ്ടാമതു ബാറ്റു ചെയ്തവരെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ള ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താൻ ബൗളിംഗിന് മുന്നിൽ ഒരുവേള 100 കടക്കുമോ എന്നുപോലും സംശയിച്ച അഫ്ഗാന്, പിരിയാത്ത ഏഴാം വിക്കറ്റിൽ മുഹമ്മദ് നബി – ഗുൽബാദിൻ നായിബ് കൂട്ടുകെട്ടാണ് അഫ്ഗാനെ 147 ലേക്ക് എത്തിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്താൻ 15 ഓവറിൽ 101/ 2 എന്ന നിലയിലാണ്. അഫ്‌ഗാന്റെ മുജീബിനാണ് റിസ്വാന്റെ വിക്കറ്റ് ലഭിച്ചത്.

Read Also : ടി20 ലോകകപ്പ്: പാകിസ്താനെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകർച്ച

ആറു വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിൽ തകർന്ന അഫ്ഗാന് നബി – നായിബ് കൂട്ടുകെട്ടാണ് അഫ്ഗാന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. പാക്കിസ്ഥാനായി ഇമാദ് വാസിം നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദി, ഷതാബ് ഖാൻ എന്നിവർ നാല് ഓവറിൽ 22 റൺസ് വിട്ടുകൊടുത്ത് ഓരോ വിക്കറ്റ് വീഴ്ത്തി.

Story Highlights : t20-worldcup-pak vs afg-live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here