Advertisement

വാഹന രേഖകളുടെ കാലാവധി നീട്ടി

October 29, 2021
Google News 2 minutes Read
vehicle documents date extended

വാഹന രേഖകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധിയാണ് നീട്ടിയത്. ( vehicle documents date extended )

1989ലെ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുകയായിരുന്നു. കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങളിൽ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന വിവിധ തലങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു.

Read Also : വില്ലേജ് ഓഫിസിൽ പോയി സർട്ടിഫിക്കറ്റുകൾക്കായി ഇനി കാത്തു നിൽക്കേണ്ട; എളുപ്പ വഴി ഉണ്ട് !

സാരഥി, വാഹൻ എന്നീ സോഫ്റ്റ് വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

Story Highlights : vehicle documents date extended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here