Advertisement

ദത്ത് വിവാദവുമായി ബന്ധപ്പെട്ട പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി

October 30, 2021
Google News 2 minutes Read
complaint against saji cheriyan

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന് എതിരെ അനുപമ പരാതി നൽകി. പേരൂർക്കട പോലീസിന് ആണ് പരാതി നൽകിയത്. വ്യക്തിഹത്യ നടത്തുന്നതാണ് പരാമർശം എന്ന് അനുപമ. പാർട്ടി കൂടെ ഉണ്ട് എന്ന് പറയുമ്പോഴും പ്രവർത്തകർ വ്യാജ പ്രചരണം നടത്തുന്നു. മന്ത്രിയുടെ പരാമർശം വേദനിപ്പിച്ചു എന്നും അനുപമ പ്രതികരിച്ചു. ( complaint against saji cheriyan )

സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നാടകക്കളരി ഉദ്ഘാടനം ചെയ്യവേ ആയിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

Read Also : സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയറ്ററിൽ; ഒടിടി പ്ലാറ്റ്ഫോമിൽ നൽകിയാൽ വ്യവസായം തകരും: മന്ത്രി സജി ചെറിയാൻ

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ : ‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക. എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക. ചോദ്യം ചെയ്ത അച്ഛൻ ജയിലേക്ക് പോവുക. ഞാൻ ആരെയും വിമർശിക്കുകയല്ല. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്ന് പെൺകുഞ്ഞുങ്ങളാണ്. പത്തൊൻപതാം വയസിൽ അവരുടെ ജീവിതത്തെ കുറിച്ച് എത്രമാത്രം സ്വപ്‌നങ്ങൾ കണ്ടിരിക്കും ആ മാതാപിതാക്കൾ.’

Story Highlights : complaint against saji cheriyan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here