കെ റെയിലുമായി സർക്കാർ മുന്നോട്ട്; ഹൈഡ്രോഗ്രാഫി പഠനത്തിന് റൈറ്റ്‌സുമായി കരാർ ഒപ്പിട്ടു

എതിർപ്പ് അവഗണിച്ചും കെ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. അർധ അതിവേഗ റെയിൽപ്പാതയിൽ വരുന്ന പാലങ്ങളുടെ ഹൈഡ്രോഗ്രാഫി പഠനത്തിന് റൈറ്റ്‌സുമായി കെ റെയിൽ കോർപ്പറേഷൻ കരാർ ഒപ്പിട്ടു .ട്രെയിൻ ഓടാൻ വേണ്ട ഹരിത വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബിയുമായും കരാർ ഒപ്പിട്ടുണ്ട്. ( k rail hydrography study )
പാത കടന്നു പോകുന്ന ഇടങ്ങളിൽ തിരുവനന്തപുരം മുതൽ തിരുനാവായ വരെ പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട ഹൈഡ്രോ ഗ്രാഫി പഠനത്തിന് റൈറ്റ്‌സുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ആറു മാസത്തിനകം പഠനം പൂർത്തിയാക്കണം. പാലങ്ങൾ വേണ്ടി വരുന്നയിടത്തെ ഭൂപ്രകൃതി പഠനവും നടത്തും. ആലുവയിലും കുറ്റിപ്പുറത്തുമാണ് പ്രധാന പാലങ്ങൾ . അർധ അതിവേഗ ട്രെയിനുകൾ ഓടുക ഹരിത വൈദ്യുതിയിലാകും . സൗരോർജ പാനലുകളും കാറ്റാടി യന്ത്രങ്ങളും സ്റ്റേഷനുകളിലും സൗകര്യമുള്ളയിടങ്ങളിലും ഉണ്ടാകും. ഇതിന് കെഎസ്ഇബിയുമായും കെ റെയിൽ കരാർ ഒപ്പിട്ടു.
Read Also : കടലെടുക്കുന്ന നഗരങ്ങൾ; വരാനിരിക്കുന്നത് ജീവനെടുക്കുന്ന ദുരിതങ്ങളോ…
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അർധ അതിവേഗ റെയിൽപ്പാതയുടെ നിർമാണത്തിന് വിദേശവായ്പയുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കെ റെയിലിനെതിരെ പ്രതിപക്ഷവും എതിർപ്പ് ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ, സ്വപ്ന പദ്ധതി നടപ്പാക്കാൻ ഇവയൊന്നും സംസ്ഥാന സർക്കാരിനെ ആശങ്കപ്പെടുത്തുന്നില്ല. പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ.
Story Highlights : k rail hydrography study
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here